ഷാര്‍ജ- കുടുംബാംഗവുമായുള്ള വാക്കേറ്റത്തിനുശേഷം പാക്കിസ്ഥാനി യുവാവ് ഏഴാം നിലയില്‍നിന്ന് താഴേക്ക് ചാടി മരിച്ചു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുമുകളിലാണ് വീണതെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. ഷാര്‍ജയിലെ മുവൈല ഏരിയയിലാണ് സംഭവം. ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തിനു ശേഷമാണ് 36 കാരനായ ഇയാള്‍ ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു.
എമര്‍ജന്‍സി കോള്‍ ലഭിച്ച ശേഷം പോലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണമെന്നും പോലീസ് പറഞ്ഞു.
ആത്മഹത്യക്കുള്ള കാരണം കണ്ടെത്താന്‍ പാക്കിസ്ഥാനിയുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
.
ആത്മഹത്യക്കുള്ള കാരണം കണ്ടെത്താന്‍ പാക്കിസ്ഥാനിയുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.