റിയാദ്- ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇഅ്ജാസ് ഖാൻ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തന്റെ ഓഫീസിൽ വെച്ചാണ് മന്ത്രി ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്.
സൗദിയിലെ പോർച്ചുഗീസ് അംബാസഡർ നുനോ മത്തിയാസും സൗദി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചകൾക്കിടെ പൊതുതാൽപര്യമുള്ള വിഷയങ്ങൾ വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിൽ ചർച്ച
റിയാദ്- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തി. സൗദി കിരീടാവകാശിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും, ആഗോള സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.