റിയാദ് - മലയാളം ന്യൂസ് ഉടമകളായ, മധ്യപൗരസ്ത്യദേശത്തെ മുൻനിര മാധ്യമ സ്ഥാപനമായ സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് കഴിഞ്ഞ വർഷം 64.88 കോടി റിയാൽ അറ്റാദായം നേടി. 2021 ൽ കമ്പനി ലാഭം 53.7 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം കമ്പനി ലാഭം 21 ശതമാനം തോതിൽ വർധിച്ചു. വരുമാനം 21.8 ശതമാനം തോതിൽ വർധിച്ചതാണ് കഴിഞ്ഞ വർഷം കമ്പനി ലാഭം 21 ശതമാനം തോതിൽ ഉയരാൻ സഹായിച്ചത്. കഴിഞ്ഞ വർഷം ഗ്രൂപ്പിന്റെ ആകെ വരുമാനം 370 കോടി റിയാലായി ഉയർന്നു. 2021 ൽ ഇത് 304 കോടി റിയാലായിരുന്നു.