തൃശൂര്‍ - അന്തരിച്ച നടന് ഇന്നസെന്റിന് മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിക്കുയും ചെയ്തു. ഭാര്യാസമേതം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രിമാരായ ആര്.ബിന്ദു, കെ രാധാകൃഷ്ണന്, എം. ബി രാജേഷ് തുടങ്ങിയവരും ഈ സമയത്ത് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ എത്തിയിരുന്നു. ഇന്നസെന്റിന്റെ ഭാര്യ ആലീസിനോടും മറ്റ് കുടുംബാംഗങ്ങളോടും കൂടെ അല്‍പ്പ നേരം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.