കൊളംബോ- ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഏപ്രില്‍ അവസാനത്തോടെ പാസഞ്ചര്‍ ഫെറി സര്‍വീസ് ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി നിമല്‍ സിരിപാല ഡി സില്‍വ അറിയിച്ചു. ഏറെ കാലമായി പ്രതീക്ഷിക്കുന്ന സര്‍വീസാണിത്.
ജാഫ്‌ന ജില്ലയിലെ കാങ്കസന്‍തുറയ്ക്കും കാരയ്ക്കലിനും ഇടയിലായിരിക്കും ഫെറി സര്‍വീസ്. ഏപ്രില്‍ 29നാണ് സര്‍വീസിന് തുടക്കമാകുക. ഓരോ യാത്രക്കാരനും 100 കിലോഗ്രാം വരെ ബാഗേജ് കുറഞ്ഞ നിരക്കില്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. മാത്രമല്ല രണ്ട് രാജ്യങ്ങളിലേയും ഏത് പാസഞ്ചര്‍ ഫെറി ഓപ്പറേറ്റര്‍ക്കും സര്‍വീസ് നടത്താനുള്ള അവസരവും ഇതോടൊപ്പം ഒരുങ്ങും.
കാങ്കസന്‍തുറൈയില്‍ ശ്രീലങ്കന്‍ നാവികസേന പാസഞ്ചര്‍ ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിക്കുകയാണ്. ശ്രീലങ്ക- ഇന്ത്യ പാസഞ്ചര്‍ ഫെറി സര്‍വീസിന് നാല് മണിക്കൂറായിരിക്കും സമയം എടുക്കുക.