തൃശൂരില്‍ കിടപ്പിലായ 88 വയസുകാരനെ പരിചരിക്കാനെത്തിയ 67 കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കി

മത്തായി

തൃശൂര്‍: കിടപ്പിലായ 88 വയസുകാരനെ, പരിചരിക്കാനെത്തിയ 67 വയുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പുത്തന്‍ചിറ ചക്കാലയ്ക്കല്‍ മത്തായിയെ (67) മാള പോലീസ് അറസ്റ്റ് ചെയ്തു.. മക്കള്‍ മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം നടന്നത്. കിടപ്പിലായ ആളുടെ മക്കള്‍ വിദേശത്താണ്. അച്ഛനെ പരിചരിക്കാനാണ് മത്തായിയെ ഏര്‍പ്പാടാക്കിയിരുന്നത്.  ഇവര്‍ രണ്ടും പേരും  മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജനുവരി അവസാനത്തോടെ അവശനിലയില്‍ ആശുപത്രിയിലായ അച്ഛനെ കാണാനായി എത്തിയ മക്കള്‍ സംശയം തോന്നി ബെഡ് റൂമിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News