Sorry, you need to enable JavaScript to visit this website.

ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

കൊച്ചി: നടന്‍ ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. രാവിലെ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം നേരെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.വെള്ളിത്തിരയിലെ വിസ്മയമായി മാറിയ പ്രിയ കലാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.   
സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരും മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കുമായി രണ്ട് പ്രത്യേക കവാടങ്ങളാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് മൃതദേഹം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. അതിന് ശേഷം മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദര്‍ശനം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

 

Latest News