ലിസ്ബൻ-യൂറോ കപ്പ് ഫുട്‌ബോളിന്റെ യോഗ്യത റൗണ്ട് മത്സരത്തിന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. ലക്‌സംബർഗിന് എതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയ ആറുഗോളുകൾക്ക് പോർച്ചുഗൽ ജയിച്ചപ്പോൾ രണ്ടു ഗോളുകൾ ക്രിസ്റ്റിയാനോയുടെ വകയായിരുന്നു. ഒൻപത്, 31 മിനിറ്റുകളിലായിരുന്നു ഗോൾ. ജോവെ ഫെലിസ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവർ ഒരോ ഗോളുകളും നേടി. കഴിഞ്ഞ മത്സരത്തിലും ക്രിസ്റ്റിയാനോ രണ്ടു ഗോളുകൾ നേടിയിരുന്നു.
മറ്റൊരു മത്സരത്തിൽ ഇറ്റലി രണ്ടു ഗോളുകൾക്ക് മാൾട്ടയെ തോൽപ്പിച്ചു. സ്ലൊവാക്യ രണ്ടു ഗോളിന് ബോസ്‌നിയ ആന്റ് ഹെർസേഗോവ്‌നിയയെയും ഫിൻലന്റ നോർത്തേൺ ഐലന്റിനെയും തോൽപ്പിച്ചു.