തൊടുപുഴ- പുഴയോരം ബൈപ്പാസിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. മണക്കാട് പുതുപ്പരിയാരം കരികുളത്തിൽ ഷിബുവിന്റെ മകൻ കാളിദാസ്(18) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കാളിദാസിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. അമ്മ: സന്ധ്യ. സഹോദരൻ: കാശിനാഥ്.