Sorry, you need to enable JavaScript to visit this website.

ഇന്നസെന്റിന്റെ സ്ഥിതി അതീവ ഗുരുതരം തന്നെ, രാത്രി എട്ടിന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം

കൊച്ചി - ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ യാതൊരു മാറ്റവുമില്ലെന്നും അടിയന്തര മെഡിക്കല്‍ ബോര്‍ഡ് രാത്രി എട്ട്  മണിക്ക് ചേരുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തുടര്‍ ചികിത്സയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡില്‍ പങ്കെടുക്കും. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര സ്ഥിതിയില്‍ ഇ സി എം ഒ സംവിധാനത്തിന്റെ  സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളത്. 

 

 

 


Latest News