കൊച്ചി - ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തമുണ്ടായതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എം.ബി രാജേഷും, കൊച്ചി മേയറും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇരുവരും പറഞ്ഞു. തീ ഏതാണ്ട് അണഞ്ഞിട്ടുണ്ടെന്നും ഇപ്പോഴുള്ളത് പുക മാത്രമാണെന്നുമാണ് മന്ത്രി പറയുന്നത്.
അതേ സമയം നേരത്തെയുണ്ടായ തീപ്പിടുത്തത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ വീണ്ടും രഹസ്യമായി നിക്ഷേപിക്കാന്‍ തുടങ്ങിയതാണ് ഇപ്പോഴത്തെ തീപ്പിടുത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വീണ്ടും തീ ഉയര്‍ന്നതോടെ നാട്ടുകാര്‍ കൊച്ചി കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തീയും പുകയും ഇന്ന് തന്നെ പൂര്‍ണ്ണമായും അണയ്ക്കാനാകുമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ പറയുന്നത്.രണ്ട ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സെക്ടര്‍ ഒന്നിലാണ് വീണ്ടും തീപ്പിടുത്തമുണ്ടായത്. കൊച്ചിയിലെ ജനങ്ങളെ ആകെ ദുരിതത്തിലാഴ്ത്തി ദിവസങ്ങളോളം നീണ്ട തീയും വിഷപ്പുകയും ഉണ്ടായതിന് ശേഷം 12 ദിവസം കഴിയുമ്പോഴാണ് മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിച്ചിരിക്കുന്നത്.
.