കൊച്ചി- നഗരത്തിലെ ഒരു നഴ്‌സറിയിലെ കുട്ടികളുമായി പോകുകയായിരുന്ന വാന്‍ ക്ഷേത്രക്കുളത്തിലേക്ക് വീണ് രണ്ടു കുട്ടികളും ആയയും മരിച്ചു. വൈകിട്ട് നാലു മണിയോടടുത്താണ് അപകടമുണ്ടായത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. സ്ത്രീകളടക്കം നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മരട് കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ എട്ടു കുട്ടികളും ആയയുമാണ് വാനിലുണ്ടായിരുന്നത്. അഞ്ചു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഡ്രൈവറും ഒരു കുട്ടിയും ആശുപത്രിയിലാണ്. ഡ്രൈവറുടെ നില ഗുരുതരമാണ്. ഡേ കെയര്‍ സെന്ററിലെ ആയ ലതാ ഉണ്ണി, മരട് സ്വദേശികളായ വിദ്യാ ലക്ഷി, ആദിത്യന്‍ എന്നീ കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ തൃപ്പുണിത്തുറ ആശുപത്രിയിലാണ്.