കൊച്ചി - കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി വൃത്തങ്ങൾ. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും എക്‌മോ പിന്തുണയിലാണ് ചികിത്സയെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി മൂന്നുതവണ കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആരോഗ്യാവസ്ഥയെ കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തിക്കുകയായിരുന്നു. ചികിത്സ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിനിടയിലും പ്രാർത്ഥനയിൽ കഴിയുകയാണ് നടനെ സ്‌നേഹിക്കുന്നവരെല്ലാം.