കൊച്ചി- രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നും ഹൈക്കോടതി. പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ജസ്‌നയുടെ കുടുംബത്തിന്റെ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശം. പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജസ്നയെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിന് നുണപരിശോധന നടത്താന്‍ പോലീസ് നീക്കം തുടങ്ങി. സുഹൃത്തിന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജസ്‌ന വിളിച്ചിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കേസില്‍ എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും പത്തനംതിട്ട എസ്.പി ടി.നാരായണന്‍ പറഞ്ഞു.
ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്‌നയെ കണ്ടതായി പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് പറയുന്നു.
ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്‌നയെ കണ്ടതായി പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് പറയുന്നു.