Sorry, you need to enable JavaScript to visit this website.

നെയ്മറിന്റെ ആരാധികയാണ്, നാലു മാർക്ക് പൊയ്‌ക്കോട്ടെ; മെസിയെ പറ്റി എഴുതില്ലെന്ന് നാലാം ക്ലാസുകാരി

മലപ്പുറം-അതേ, ഞാനില്ലേ ബ്രസീലിന്റെ ആരാധികയാണ്. നെയ്മറിനെ ആണ് എനിക്കിഷ്ടം.അതോണ്ട് മെസ്സിയെ പറ്റി ഞാൻ എഴുതൂല്ല. നാലാം ക്ലാസ് പരീക്ഷാ പേപ്പറിൽ മെസിയെ പറ്റിയുള്ള ചോദ്യത്തിന് മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ വിദ്യാർത്ഥി റിസാ ഫാത്തിമ നൽകിയ ഉത്തരമാണിത്. ഉത്തരം എഴുതിയാൽ കിട്ടുന്ന അഞ്ചു മാർക്ക് പോയാലും വേണ്ടില്ല, ഫുട്‌ബോൾ ആരാധനയേക്കാൾ വലുതല്ല അതെന്ന നിലപാടാണ് ഈ കുഞ്ഞു ആരാധിക സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മലപ്പുറം ജില്ലയിലെ ബ്രസീൽ ഫാൻസ് ഈ കുട്ടിയെ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ വൈറലാണ് റിസ ഫാത്തിമയുടെ ഉത്തരം. റൊണാൾഡോയുടെ ആരാധകനായ കുട്ടിയും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ട്. ചോദ്യപേപ്പറിൽ നെയ്മാറും റൊണാൾഡോയും ഇല്ലാത്തതിന്റെ സങ്കടം നിരവധി കുട്ടികൾ പങ്കുവെച്ചിട്ടുണ്ടെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. 


അതേസമയം, നിലമ്പൂർ തണ്ണിക്കടവ് സ്‌കൂളിൽ കെ. ഷാനിദ് എന്ന വിദ്യാർഥിയും മെസിയെ പറ്റിയുള്ള ചോദ്യത്തിന് പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായി. മെസി മണ്ടനാണെന്നും നെയ്മാറിന്റെ ഏഴ് അയലത്ത് എത്തില്ലെന്നുമാണ് ചോദ്യപേപ്പറിൽ ഷാനിദ് എഴുതിയത്. ഇതും സോഷ്യൽ മീഡിയയിൽ വൈറലാണ്.
 

Latest News