വായ മൂടിക്കെട്ടി ചരിത്രത്തിന്റെ ഗതിയെ പിടിച്ചു നിര്‍ത്താനാകില്ല: ടി. പത്മനാഭന്‍

കണ്ണൂര്‍- രാജ്യം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലെന്ന് ടി. പത്മനാഭന്‍. വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചു നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ബി. ജെ. പി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് ടി. പത്മനാഭന്‍രംഗത്തെത്തിയത്. 

ദല്‍ഹി രാജവംശങ്ങളുടെ ശ്മശാന ഭൂമിയാണെന്ന്  അധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണമെന്ന് ടി. പത്മനാഭന്‍ ഓര്‍മിപ്പിച്ചു. നാടിനെ ബാധിച്ച ദുരന്തം എതാണെന്ന് പറയേണ്ട ആവശ്യമില്ലെന്നും ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News