റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ പ്രവിശ്യയായ ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സംവിധാനം വിഫലമാക്കി. ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെAUച്ച് തകര്‍ത്തുവെന്ന് ഔദ്യോഗിക അല്‍ ഇഖ്്ബാരിയ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യന്‍ അതിര്‍ത്തിയിലുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ സാഹയത്തോടെ ഹൂത്തികള്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. സൗദി വ്യോമപ്രതിരോധ സംവിധാനം മിക്ക മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകര്‍ക്കുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങില്ല. ഇന്ന് നടന്ന ആക്രമണശ്രമത്തിലും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.