Sorry, you need to enable JavaScript to visit this website.

മസാജ് കേന്ദ്രത്തിലെത്തി യുവതികളെ ആക്രമിച്ച സംഭവത്തില്‍ കണ്ണൂരില്‍ മൂന്നു പേര്‍ പിടിയില്‍

കണ്ണൂർ -  മസാജ് സെൻ്ററിൽ അതിക്രമിച്ച് കയറി യുവതികളെ അപമാനിക്കുകയും അക്രമണം നടത്തി നിരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ച് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്ത ക്രിമിനൽ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. അഞ്ചരക്കണ്ടി പടുവിലായിയിലെ പടിഞ്ഞാറെ വീട്ടിൽ സി. സായൂജ് (29), അഞ്ചരക്കണ്ടി ദേശ സേവാ സംഘംവായനശാലക്ക് സമീപത്തെ പി വി.പ്രിയേഷ് (30), അഞ്ചരക്കണ്ടി പാതിരിയാട്ടെ കെ.നവജിത്ത് എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ, പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.കണ്ണൂർ നഗരത്തിലെ ജോൺ മിൽ റോഡിൽ പ്രവർത്തിക്കുന്ന ധാര മസാജ് സെൻ്റർ ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലി (31)ൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ 23ന് രാത്രി 9 മണിക്കാണ് സംഭവം.

ബോഡി മസാജ് ചെയ്ത പണം ചോദിച്ച വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്ന പരാതിക്കാരൻ്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയും സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ മസാജ് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ നശിപ്പിച്ച പ്രതികൾ നിരീക്ഷണ ക്യാമറകൾ തകർത്ത് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്തതായി പരാതിയിലുണ്ടായിരുന്നു. 

Latest News