Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തിലെ ഏറ്റവും വലിയ  ഗുഡ്‌സ് ട്രെയിൻ സൗദിയിൽ

ലോകത്തിലെ ഏറ്റവും വലിയ ഗുഡ്‌സ് ട്രെയിൻ

റിയാദ്- ലോകത്തിലെ ഏറ്റവും വലിയ ഗുഡ്‌സ് ട്രെയിൻ സൗദിയിലെ പാളത്തിൽ ഓടുമെന്ന് അരാംകോ മുൻ സ്ട്രാറ്റജിക് പ്ലാനിംഗ് കൺസൾട്ടന്റ് ബർജസ് ഹമൂദ് അൽബർജസ് വെളിപ്പെടുത്തി. വടക്കൻ സൗദിയിൽനിന്ന് കിഴക്കൻ പ്രവിശ്യയിൽ റാസൽഖൈറിലേക്ക് ഫോസ്‌ഫേറ്റ് നീക്കം ചെയ്യുന്നതിനാണ് ഈ കൂറ്റൻ ട്രെയിൻ ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റർ പേജിൽ ഗുഡ്‌സ് ട്രെയിനിന്റെ വീഡിയോ ദൃശ്യം അടക്കം അപ്‌ലോഡ് ചെയ്താണ് ബർജസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
650 ഓളം ട്രക്കുകൾക്ക് വഹിക്കാവുന്നത്ര ഭാരം ഈ ഭീമൻ ട്രെയിനിന് വഹിക്കാൻ സാധിക്കും. റോഡുകളിൽ വൻതോതിൽ വാഹനത്തിരക്ക് കുറക്കുന്നതിനും ഇത് സഹായകമാകും. ദമാം റിയാദ് റോഡിലും മറ്റു പ്രധാന നിരത്തുകളിലുമുള്ള ട്രക്കുകളുടെ ബാഹുല്യം നികത്താനും ചരക്കുട്രെയിൻ സേവനത്തിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

 

Latest News