Sorry, you need to enable JavaScript to visit this website.

ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി  പീഡിപ്പിക്കപ്പെട്ടു, യുവാവ് അറസ്റ്റില്‍ 

പത്തനംതിട്ട-കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോലീസ്.  പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 9നാണ് 13 കാരി മരിക്കുന്നത്. പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചങ്ങനാശേരി ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണില്‍നിന്നു പെണ്‍കുട്ടിയുടെ ഫോണിലേക്ക് തുടര്‍ച്ചതായി ഫോണ്‍കോളുകള്‍ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിഷ്ണുവിലേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News