തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ ഒരു വശത്ത് അദ്ദേഹത്തിന് പിന്തുണ നല്‍കുകയും മറുവശത്ത് പ്രതിഷേധക്കാരെ വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇരട്ട നിലപാടാണുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തിയപ്പോള്‍ അവരുടെ തലയടിച്ച് പൊട്ടിക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് പോലീസ് ഈ ആക്രമണങ്ങള്‍ നടത്തുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണിത്. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് ഇടതു പിന്തുണയുള്ളതെന്നും അദ്ദേഹം പറഞ്ഞു.