ജിദ്ദ- യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് പഠന വേദിക്ക് കീഴിൽ 'ഫാസിസം ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി.ദാവൂദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഫാസിസത്തിന്റെ വളർച്ചയും വികാസവും അറിയാതെ ഫാസിസത്തെ പ്രതിരോധിക്കാനാവില്ല. അത്തരം പഠനങ്ങൾ നിർവഹിക്കുന്ന പുതിയ തലമുറക്കേ ഫാസിസത്തെ ശരിയായി പ്രതിരോധിക്കാൻ ആവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇമാം ബുഖാരി ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ് തമീം കെ.പി അധ്യക്ഷത വഹിച്ചു. സെമിനാറിൽ സാബിത്ത് നന്ദി പറഞ്ഞു. റാഷിദ്, ഇർഫാൻ സനാഉല്ല, താഹിർ ജാവേദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.