ജിസാന്‍- സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച പതിനൊന്നാമത് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. സബിയായിലെയും അടുത്ത പ്രദേശങ്ങളിലെയും മലയാളികളുടെ സംഗമമായി ഇഫ്താര്‍ മാരി. സബിയ അല്‍ ഫാരിസ് കോള്‍ഡ് സ്‌റ്റോര്‍ പരിസരത്തു നടന്ന സംഗമം ബഷീര്‍ ഫറോക്കിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. സബിയ ഏരിയ കമ്മറ്റി പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കട അധ്യക്ഷത വഹിച്ചു. ടി.എച്ച്. ദാരിമി ഉദ്ഘടനം ചെയ്തു. ഹാരിസ് കല്ലായി മുഖ്യപ്രഭാഷണം നടത്തി. ഷംസു പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്‍ ഫിറോസ് മന്‍സൂര്‍,ഖാലിദ് പട്‌ല എന്നിവര്‍ സംസാരിച്ചു. ആരിഫ് ഒതുക്കുങ്ങള്‍,അസിസ് മോങ്ങം,ഷൗക്കത് ,സാലിം നേച്ചിയില്‍, അഫ്‌സല്‍ ,സാന്‍ഫെര്‍ കാവനൂര്‍ ,ഷബീര്‍ ഫര്‍ഹാന്‍, കബീര്‍ കായംകുളം, അബ്ദുല്‍ കരീം, ഇബ്രാഹിം വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞ്ഞി മുഹമ്മദ് പീച്ചി സ്വാഗതവും
ട്രഷറര്‍ കബീര്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.