മക്ക- രാഹുൽ ഗാന്ധിക്കെതിരെ സഘ്പരിവാർ സർക്കാർ നടത്തുന്ന ഹീനമായ നടപടികൾക്കെതിരെ മക്ക ഒ.ഐ.സി.സി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് സഘ്പരിവാർ സർക്കാർ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഒ.ഐ.സി.സി വർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലും മറ്റുമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ എല്ലാം അംഗങ്ങൾക്കും നേതാക്കൾ നിർദേശം നൽകി. പോരാട്ടം ഒരിക്കലും നിലയ്ക്കുന്നില്ല.
സഘ്പരിവാർ ഫാസിസ്റ്റുകൾക്കെതിരായ സമരം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും വർത്താക്കുറിപ്പിൽ മക്ക ഒ.ഐ.സി.സി നേതാക്കളായ ഷാനിയാസ് കുന്നിക്കോടും ഷാജി ചുനക്കരയും അറിയിച്ചു.