തിരുവനന്തപുരം- പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം. സ്വപ്ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബര്‍ പ്രചാരണം. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തില്‍ സ്വപ്ന സുരേഷിന്റെ തല എഡിറ്റ് ചെയ്ത് വെട്ടിക്കയറ്റുകയായിരുന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് വിഡി സതീശന്‍ അറിയിച്ചു.