Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെയുള്ള സ്‌പോൺസർഷിപ് മാറ്റം

ചോദ്യം: ഞാൻ സൗദിയിൽ ലേബർ വിസയിലെത്തി ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി. ഇതുവരേക്കും സ്‌പോൺസർ ഇഖാമ നൽകിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ എനിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറ്റാൻ കഴിയുമോ?

ഉത്തരം: മനുഷ്യ വഭിവശേഷി വികസന മന്ത്രാലയത്തിന്റെ ക്വിവ പോർട്ടൽ വഴി (https://www.qiwa.sa/ar/employeet-ransfer) നിങ്ങൾക്ക് നിലവിലെ സ്‌പോൺസറുടെ സമ്മതമില്ലാതെ സ്‌പോൺസർഷിപ് മാറ്റാം. ഇഖാമയോ വർക്ക് പെർമിറ്റോ പുതുക്കാതിരിക്കുയോ, പുതിയതായി എത്തിയ തൊഴിലാളിക്ക് മൂന്നു മാസം കഴിഞ്ഞും  ഇഖാമ എടുത്തു നൽകാതിരിക്കുകയോ ചെയ്താൽ സ്‌പോൺസറുടെ അനുമതിക്കു കാത്തു നിൽക്കാതെ തന്നെ തൊഴിലാളിക്ക് ക്വിവ പോർട്ടൽ വഴി സ്‌പോൺസർഷിപ് മാറ്റാവുന്നതാണ്. അതിന് സ്‌പോൺസറുടെ എൻ.ഒ.സി വാങ്ങേണ്ടതില്ല. പുതിയ വിസയിലെത്തുന്ന തൊഴിലാളിക്ക് മൂന്നു മാസത്തിനകം ഇഖാമയും വർക്ക് പെർമിറ്റും എടുത്തു നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തമാണ്. 

 

ഹൗസ് ഡ്രൈവർമാരുടെ വാർഷിക അവധി

ചോദ്യം: ഞാൻ ഹൗസ് ഡ്രൈവറായി ജോലി നോക്കാൻ തുടങ്ങിയിട്ടു പതിനാലു വർഷമായി. എനിക്ക് രണ്ടു വർഷം കൂടുമ്പോൾ ഒരു മാസം മാത്രമാണ് സ്‌പോൺസർ അവധി നൽകുന്നത്. ഹൗസ് ഡ്രൈവർമാരുടെ വാർഷിക അവധി എങ്ങനെയാണ്. ഇതേക്കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം: സൗദി തൊഴിൽ മന്ത്രാലയ നിയമ പ്രകാരം ഗാർഹിക തൊഴിലാളിയായ ഹൗസ് ഡ്രൈവർക്ക് രണ്ടു വർഷത്തിൽ ഒരു മാസം അവധിയെന്നാണ് വ്യവസ്ഥ. അവധിക്കു  പോകും നേരം സ്‌പോൺസർ അവധി മാസത്തെ ശമ്പളവും  എക്‌സിറ്റ് റീ എൻട്രിയും നൽകണം. ഇതാണ് നിയമം. നിലവിലെ കരാർ പൂർത്തിയാക്കിയാൽ  പുതിയ കരാർ ഉണ്ടാക്കണം. ഈ കരാറിൽ മാസ ശമ്പളം, അവധി ദിവസം തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇതു സ്‌പോൺസർ പാലിക്കുകയും വേണം. രണ്ടു വർഷത്തിൽ ശമ്പളത്തോടു കൂടിയ ഒരു മാസത്തെ അവധിക്കു പുറമെ അധിക അവധി ആവശ്യമെങ്കിൽ അത് സ്‌പോൺസറുമായി ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാവുന്നതാണ്. ഒരു മാസത്തിൽ കൂടുതൽ നൽകുന്ന അവധിക്ക് സ്‌പോൺസർ ശമ്പളം നൽകണമെന്ന് നിർബന്ധമില്ല. നിയമ പ്രകാരം ഹൗസ് ഡ്രൈവർക്ക് രണ്ടു വർഷത്തിൽ ഒരു മാസമാണ് അവധി. 

 

വിസിറ്റ് വിസ ലഭിക്കാൻ ഇഖാമയുടെ കാലാവധി

ചോദ്യം: വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ സ്‌പോൺസർ ചെയ്യുന്ന ആളുടെ ഇഖാമക്ക് കാലാവധി പരിധിയുണ്ടോ? ഉണ്ടെങ്കിൽ എത്ര ദിവസം. ?

ഉത്തരം: കുടുംബക്കാർക്കോ ബന്ധുക്കൾക്കോ വിസിറ്റ് വിസക്ക് അപേക്ഷിക്കണമെങ്കിൽ അപേക്ഷകന്റ ഇഖാമക്ക് മൂന്നു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. 


 

Latest News