തിരുവനന്തപുരം-നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പന്ത്രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഉമാ തോമസ്, കെ.കെ രമ, പി.കെ ബഷീര്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് കേസുനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഈ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.