തിരുവനന്തപുരം - കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന മാറ്റങ്ങള്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കാത്തവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. പുതിയ കെട്ടിടം പൂര്‍ത്തിയായതും ഉപയോഗിക്കുന്നതും 15 ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനത്തെ അറിയിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഒടുക്കേണ്ടി വരും. സംസ്ഥാനത്തെ കെട്ടിടനികുതി വര്‍ഷം തോറും അഞ്ച് ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നികുതി പിരിവിനെ സംബന്ധിച്ച് തദ്ദേശ വകുപ്പ് പുറത്തിറക്കിയ രൂപരേഖയിലാണ്് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്.
വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ അറ്റകുറ്റപണി നടത്തിയവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിച്ചില്ലെങ്കില്‍ പരമാവധി 500 രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ നികുതി നിര്‍ണയത്തിന് ശേഷം തരം മാറ്റം വരുത്തിയവരും അറ്റകുറ്റപണി നടത്തിയവരും മേയ് 15നുള്ളില്‍ തദ്ദേശ സ്ഥാപനത്തെ അറിയിച്ചാല്‍ പിഴയില്‍ നിന്ന് ഒഴിവാകാം. കെട്ടിട ഉടമകള്‍ അറിയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യങ്ങള്‍ ഫീല്‍ഡ് തല പരിശോധന നടത്തി ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജൂണ്‍ മാസം 30ന് മുമ്പ് പരിശോധന പൂര്‍ത്തിയാക്കണമെന്നും തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.