ജിദ്ദ- സൗദിയിൽ സ്വകാര്യ വാഹനത്തിൽ പുരുഷനോടൊത്തു യാത്ര ചെയ്യുന്ന സ്ത്രീക്ക്് പുരുഷനുമായുള്ള കുടുംബ ബന്ധത്തെ കുറിച്ചു ചോദിക്കാൻ ട്രാഫിക് പോലീസിന് അധികാരമുണ്ടോ, അതോ പട്രോൾ പോലീസിനു മാത്രമാണോ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ളത്?. സൗദി നിയമ വിദഗ്ധനായ സിയാദ് അൽശഅലാനിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആവശ്യമാണെന്നു കണ്ടാൽ ട്രാഫിക് പോലീസുകാർ ഉൾപ്പെടെയുള്ള പോലീസുകാർക്ക് അത്തരം കാര്യങ്ങൾ ചോദിക്കാൻ അധികാരമുണ്ട്, നിയമപാലകരെന്ന നിലയിൽ പട്രോൾ പോലീസിനെ പോലെ ട്രാഫിക് പോലീസുകാർക്കും ഒന്നിച്ചു യാത്ര ചെയ്യുന്നവരോട് കൂടെയുള്ളവരുമായുള്ള ബന്ധം ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. നിയമ ലംഘനം കണ്ടെത്തിയാൽ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന കാരണത്താൽ പുരുഷനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കേസ് റഫർ ചെയ്യാവുന്നതാണ് അൽ ശഅലാൻ വിശദീകരിച്ചു.