ജിദ്ദ- വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദില്‍നിന്ന് ജിദ്ദയിലെത്തി.
കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ രാജാവിനേയും സംഘത്തേയും സ്വീകരിച്ചു.
പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ്, പ്രിന്‍സ് മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ്, പ്രിന്‍സ് സത്താം എന്നിവര്‍ക്കൊപ്പമാണ് രാജാവ് ജിദ്ദയിലെത്തിയത്. വിശുദ്ധ റമദാന്‍ ദിനങ്ങള്‍ രാജാവ് മസ്ജിദുല്‍ ഹറാമില്‍ ചെലവഴിക്കും.