Sorry, you need to enable JavaScript to visit this website.

മദീനയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധ

മദീന - പ്രവാചക നഗരിയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധ. കെട്ടിടത്തിലെ മുറികളില്‍ ഒന്നിലാണ് തീ പടര്‍ന്നുപിടിച്ചത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.

പിക്കപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്ക്

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട മന്ദഖില്‍ പിക്കപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്കേറ്റു. മന്ദഖ്-ടൂറിസ്റ്റ് റോഡില്‍ അല്‍ജൗഫാ ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഏഴു പേര്‍ക്ക് ഇടത്തരം പരിക്കുകളാണ് നേരിട്ടത്. സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും റെഡ് ക്രസന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ അല്‍ബാഹ കിംഗ് ഫഹദ്, മന്ദഖ് ആശുപത്രികളിലേക്ക് നീക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News