Sorry, you need to enable JavaScript to visit this website.

ആദ്യ റമദാന്‍ ചന്ദ്രിക യു.എ.ഇയില്‍ ദൃശ്യമായി

ദുബായ്- വിശുദ്ധ മാസത്തിനു തുടക്കം കുറിക്കുന്ന റമദാന്‍ ചന്ദ്രികയുടെ ആദ്യം ചിത്രം പങ്കുവെച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി). ബുധനാഴ്ച രാവിലെ 8.15ന് അബുദാബിയിലാണ് ചന്ദ്രക്കല ദൃശ്യമായത്.
ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററിന്റെ അസ്‌ട്രോണമിക്കല്‍ സീല്‍ ഒബ്‌സര്‍വേറ്ററി പിടിച്ചെടുത്തതാണ് ഫോട്ടോ. അബുദാബിയില്‍ സൂര്യോദയത്തിന് തൊട്ടുമുമ്പ് എടുത്തതാണ് ചിത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഫോട്ടോയുടെ നിമിഷം, ചന്ദ്രന്‍ സൂര്യനില്‍ നിന്ന് 7.4 ഡിഗ്രി അകലെയായിരുന്നു. ഇതിനു പിന്നാലെ യു.എ.ഇ സമയം 10.30 ന് ചന്ദ്രക്കലയുടെ വ്യക്തമായ ചിത്രം പകര്‍ത്തി.
 ഈ ഫോട്ടോ എടുക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനില്‍ നിന്ന് 8.2 ഡിഗ്രി അകലെയായിരുന്നു. ചന്ദ്രനും സൂര്യനും ചക്രവാളവും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിനാലാണ് കാഴ്ച കൂടുതല്‍ വ്യക്തമായത്.

 

Latest News