തിരുവനന്തപുരം - റബ്ബറിന്റെ താങ്ങു വില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി കെ.ടി ജലീല്‍. 30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപയെന്നും, ബി.ജെ.പി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും കെ.ടി ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
അതേസമയം ആര്‍ച്ച് ബിഷപ്പിനെതിരെ കെ ടി ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത് പച്ചയായ വധഭീഷണിയാണെന്നും ജലീലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പിനോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇപ്പോള്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് നേരേയും ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.