Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷന്‍ കോഴക്കേസ്; യു.വി ജോസ്  വീണ്ടും ഇ.ഡി ഓഫീസില്‍ ഹാജരായി 

കൊച്ചി- ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. യൂണിടാക് എംഡി സന്തോഷ് ഈപ്പനൊപ്പം ഇരുത്തി യു വി ജോസിനെ ചോദ്യം ചെയ്യും. കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റഡിയിലെടുത്താണ് ഇ.ഡി യുടെ ചോദ്യം ചെയ്യല്‍. വിശദമായി ചോദ്യം ചെയ്യണമെന്ന ഇ. ഡി യുടെ ആവശ്യപ്രകാരം മൂന്നുദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി കസ്റ്റഡിയില്‍ വിട്ടത്.
യു.വി ജോസിനെ കഴിഞ്ഞദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. യു.വി. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് സന്തോഷിപ്പന്റെ തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇ.ഡി വരും ദിവസങ്ങളിലായി ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടിയോളം രൂപ സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി.യുടെ നടപടികള്‍.
ലൈഫ്മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ. ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ കണ്‍സല്‍ട്ടന്റായി നിയമിച്ചതിന്റെ വിശദാംശങ്ങള്‍ ഇ.ഡി തേടിയിട്ടുണ്ട്. സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്

Latest News