Sorry, you need to enable JavaScript to visit this website.

പിടിച്ചു വെച്ച ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂദല്‍ഹി - ഒപ്പിടാതെ പിടിച്ചുവെച്ച ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും അതുകൊണ്ട് തന്നെ സര്‍വ്വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ബില്ലും ലോകായുക്താ ഭേദഗതി ബില്ലും ഉള്‍പ്പെടെ ആറ് ബില്ലുകളാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്നത്. 

 

Latest News