കോഴിക്കോട്- കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിവില 43360 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5500 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യമാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിച്ചത്. അമേരിക്കയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ബാങ്കിംഗ് രംഗത്ത് ഉണ്ടായ ശുഭ സൂചനകളാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില കുറയാന്‍ കാരണം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ അവിടത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായി. ഇതോടെ യൂറോപ്യന്‍ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതിന് ഇടയാക്കി. നേരത്തേ അമേരിക്കയിലെ പ്രധാന ബാങ്കുകള്‍ രണ്ടെണ്ണം തകര്‍ന്നത് ആഗോള ഓഹരി വിപണിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതാേടെ സ്വര്‍ണത്തില്‍ നിക്ഷേപം കൂടി. ഇതാണ് വില കാര്യമായി കൂടാന്‍ ഇടയാക്കിയത്.