തിരുവനന്തപുരം - സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (ബുധന്‍) അവലോകന യോഗം നടക്കും. കോവിഡ് പിടിപെടുന്നവരുടെ എണ്ണം വ്യാപിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്.
സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ടി പി ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1026 ആയി ഉയര്‍ന്നിട്ടുണ്ട്. കേരളത്തോടൊപ്പം തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഇന്നലെ 699 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 6,559 ആയി ഉയര്‍ന്നു. കേരളം ഉള്‍പ്പെടെ കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ആറ് സംസ്ഥാനങ്ങളോട് ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.