ജിദ്ദ - വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വിതരണം ചെയ്യുന്നതിന് തയാറാക്കിയ സമ്മൂസ ശേഖരം ജാമിഅ ബലദിയ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജാമിഅ ബലദിയ പരിധിയിലെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് വിദേശികള്‍ സമ്മൂസ നിര്‍മിച്ച് വിതരണം ചെയ്തിരുന്നത്.
വിതരണത്തിന് തയാറാക്കിയ 980 കിലോ സമ്മൂസയും സമ്മൂസ മാവ് നിര്‍മാണത്തിന് സൂക്ഷിച്ച മൂന്നു ടണ്‍ മൈദയും മറ്റു ഉപകരണങ്ങളും നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. താമസസ്ഥലം അധികൃതര്‍ അടപ്പിച്ചു.