2023 തിന വർഷമായി ആചരിക്കാൻ യു.എൻ
റിയാദ്- സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തിന വിഭവങ്ങളുടെ മേളക്ക് തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കോൺസുലർ, പാസ്പോർട്ട്, വിസ ഡിവിഷൻ-ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്) ഡോ. ഔസാഫ് സഈദ്, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒരുക്കിയ ചടങ്ങിലാണ് സമാരംഭം കുറിച്ചത്. ന്യൂ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യരംഗത്തെ പുതിയ തരംഗമായ ഈ സവിശേഷ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലുവിെൻറ സർഗാത്മക പരിപാടിയായാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഐക്യരാഷ്ട്ര സഭ 2023 ‘തിന’യുടെ വർഷമായി ആചരിക്കുകയാണ്. ഇതിെൻറ ചുവട് പിടിച്ച് ഹൈദരാബാദിലെ ഇന്ത്യൻ ചോള ഗവേഷണ സ്ഥാപനത്തിൽ ഇന്ത്യാ ഗവൺമെൻറ് ആഗോള മികവിനുള്ള ഒരു ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സുസ്ഥിരമായ ഒരു വിശിഷ്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന തിനക്ക് വിവിധ വകഭേദങ്ങളുണ്ട്. അവ കൃഷി ചെയ്യാൻ എളുപ്പമാണ്. അരി, ഗോതമ്പ് തുടങ്ങിയ മറ്റ് പൊതു ഭക്ഷ്യധാന്യങ്ങളെക്കാൾ കുറഞ്ഞ വെള്ളമേ ഇതിെൻറ കൃഷിക്കായി ആവശ്യമുള്ളൂ. മാത്രമല്ല ആരോഗ്യപ്രദവുമാണ്. രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ തിനയ്ക്ക് കഴിയും.
കച്ചവടക്കാരും ഭക്ഷ്യ ശാസ്ത്രജ്ഞരും ഒരുപോലെ താൽപര്യമെടുക്കുന്ന ഭക്ഷ്യധാന്യമാണിത്. കൂടാതെ ബിസ്ക്കറ്റ്, പരമ്പരാഗത കഞ്ഞി, മധുരപലഹാരങ്ങൾ, ദോശ, റൊട്ടി എന്നിവ ഉണ്ടാക്കാൻ തിന വളരെ അനുയോജ്യമാണ്. തിന മേള ഒരുക്കിയത് ശ്ലാഘനീയമാണെന്നും പുതിയ ഭക്ഷണരീതികൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു കവാടമാണ് എന്നും ലുലുവെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ തിനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ടാണ് 2023 തിന വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചതെന്നും ഡോ. ഔസാഫ് കൂട്ടിച്ചേർത്തു.
സൗദിയിലെ ലുലു ശാഖകളിൽ പുതിയ തിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം അണിനിരന്നിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ തിന ഉൽപങ്ങൾ നിറഞ്ഞ ഒരു ചുവർ ഒരുക്കുകയും ചെയ്തിരുന്നു.
ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. മികച്ച നിലവാരവുമുള്ള ഒന്നായാണ് തിന മേള ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, പാചകത്തിെൻറ പുതിയൊരു അധ്യായം പകർന്നു നൽകുന്നതുമാണ്. ഈ വർഷം മുന്നോട്ട് പോകുേമ്പാൾ തിനയുമായി ബന്ധപ്പെട്ടുള്ള പുതിയ ഭക്ഷ്യ സന്ദേശത്തിന് പ്രചാരം നൽകാൻ കൂടുതൽ ആഘോഷ പരിപാടികൾ ഞങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയകരമായ രീതിയിൽ സംഘടിപ്പിക്കുന്ന തിന മേള ഈ വർഷത്തെ ലുലു മാർക്കറ്റുകളിൽ അതുല്യമായ ചില്ലറ വ്യാപാര കേന്ദ്രീകൃത പ്രമോഷൻ പദ്ധതികളുടെ നാഴികക്കല്ലുകളിൽ ഒന്നായി ചേർക്കപ്പെടുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.