ദുബായ്- റമദാനില്‍ 1025 തടവുകാരെ മോചിപ്പിക്കുമെന്ന യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സമൂഹത്തില്‍ ഉത്തമ പൗരന്മാരായി ജീവിക്കാന്‍ ജയില്‍ മോചനം ലഭിക്കുന്നവര്‍ക്ക് കഴിയട്ടെയെന്നു ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്റ്റിസ് ഇസാം ഈസ അല്‍ഹുമയദാന്‍ പറഞ്ഞു.
ഇവരുടെ കുടുംബങ്ങളിലേക്കു സന്തോഷം തിരിച്ചെത്തിക്കാനും നോമ്പുകാലം മുതല്‍ പുതിയ ജീവിതം നയിക്കാനുമാണ് തടവുകാര്‍ക്കു ശിക്ഷയില്‍ ഇളവ് നല്‍കുന്നത്. ക്ഷമയുടെ മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന പ്രസിഡന്റിന്റെ മാനുഷിക പദ്ധതികളുടെ ഭാഗമാണിത്. മാപ്പു നല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം ലഭിക്കട്ടെയെന്നും ആശംസിച്ചു.