തൃശൂര്‍ - വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി വൈ എഫ് ഐ വനിതാ നേതാവ് മരണമടഞ്ഞു. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23)യാണ് മരിച്ചത്. മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അഞ്ച് ദിവസം മുന്‍പ്, പഠിക്കുന്ന കോളേജിന് സമീപം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യ സ്ഥിതി വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. തറമേല്‍ രവിയുടെയും ഷൈലജയുെടയും മകളാണ്. അക്ഷയ് ജിത്ത് ഏക സഹോദരനാണ്.