ആലപ്പുഴ- ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ വഴിയോരത്തട്ടുകളില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന. മാളികമുക്ക് മേല്‍പാലത്തിന് സമീപത്തെ രണ്ട് വഴിയോര മത്സ്യവില്‍പന തട്ടുകളില്‍നിന്നാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടിയത്. വി.കെ.രാജയുടെ ഉടമസ്ഥതയിലുള്ള തട്ടില്‍ നിന്നും 10കിലോ കേരയാണ് പിടികൂടിയത്.
ഷാജി എന്നയാളുടെ തട്ടില്‍ നിന്നാണ് കിളിമീന്‍, പാര, ചൂര അടക്കമുള്ളവ പിടികൂടി നശിപ്പിച്ചത്. ഇരുവരും ലൈസന്‍സ് അടക്കമുള്ളവ ഹാജരാക്കിയിട്ടില്ല. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു. ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ ചിത്ര മേരി തോമസ്, എച്ച്. ദീപു, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ.അനിക്കുട്ടന്‍, ജാന്‍സി, ഷാലിമ്മ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.<