തൃശൂര്‍- ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ചിറക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളില്‍ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി. കേസില്‍ അഞ്ച് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. ആക്രമണത്തിനുശേഷം നാട് വിട്ട അനസ് ഹരിദ്വാറില്‍ നിന്നും നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ അനസിനെ കേസ് അന്വേഷിക്കുന്ന ചേര്‍പ്പ് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഹരിദ്വാറില്‍ ആയിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
വനിതാ സുഹൃത്തിനെ കാണാനെത്തിയ ഡ്രൈവര്‍ സഹറിനെ ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ (33) മരിച്ചത്. ഒളിവിലായ മറ്റു കൂട്ടുപ്രതികള്‍ക്കായിട്ടുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. .
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)