Sorry, you need to enable JavaScript to visit this website.

സൗദി ഗ്യാസ് ശേഖരത്തിൽ തുടർച്ചയായ വർധന

റിയാദ്- സൗദി അറേബ്യയിൽ സ്ഥിരീകരിക്കപ്പെട്ട ഗ്യാസ് ശേഖരത്തിൽ തുടർച്ചയായ വർധന. കഴിഞ്ഞ കൊല്ലം ഗ്യാസ് ശേഖരത്തിൽ 2.2 ശതമാനം വർധന രേഖപ്പെടുത്തി. തുടർച്ചയായി നാലാം വർഷമാണ് ഗ്യാസ് ശേഖരം വർധിക്കുന്നത്. കഴിഞ്ഞ വർഷാവസാനത്തോടെ ഗ്യാസ് ശേഖരം 246.7 ട്രില്യൺ ഘനയടിയായി. 
2021 ൽ ഇത് 241.5 ട്രില്യൺ ഘനയടിയായിരുന്നു. 2018 ഗ്യാസ് ശേഖരം 233.8 ട്രില്യൺ ക്യുബിക് ഫീറ്റ് ആയിരുന്നു. 2019 ൽ ഇത് 237.4 ഉം 2020 ൽ 238.8 ഉം ട്രില്യൺ ഘനയടിയായി ഉയർന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ എണ്ണ, ഗ്യാസ് ശേഖരം 0.3 ശതമാനം തോതിൽ വർധിച്ച് 338.4 ബില്യൺ ബാരലായി. 2021 അവസാനത്തിൽ ഇത് 337.3 ബില്യൺ ബാരൽ ആയിരുന്നു.  

Latest News