ലണ്ടന്‍- അക്രമാസക്തരായ യുവാക്കളുടെ ആക്രമണത്തില്‍ യു. കെയിലെ ആദ്യകാല കുടിയേറ്റ മലയാളികളിലൊരാളായ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ രണ്ടുപേര്‍ 16 വയസ്സുകാരും ഒരാള്‍ ഇരുപതുകാരനുമാണ്.
ഹാന്‍ഡ് വെയിലിലെ ഉക്‌സ്ബ്രിജ് റോഡിലാണ് അവശനിലയില്‍ കിടക്കുകയായിരുന്ന ജെറാള്‍ഡിനെ പോലീസ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വാരാന്ത്യത്തില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതിനാല്‍ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചതാണ് അക്രമണ വിവരം പെട്ടെന്ന് അറിയാനും അക്രമികളെ കസ്റ്റഡിയിലെടുക്കാനും പോലീസിനെ സഹായിച്ചത്.
നാല്‍പ്പത് വര്‍ഷം മുമ്പ് മാതാപിതാക്കളോടൊപ്പമാണ് ജെറാള്‍ഡ് യു. കെയിലെത്തിയത്. ഭാര്യയും മക്കളും യു. കെയില്‍ തന്നെയായതിനാല്‍ സംസ്‌ക്കാരം യു. കെയില്‍ നടക്കും.