Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹ്രസ്വ സിനിമകൾ തിരശ്ശീലയിലെ ചെറുകഥയെന്ന് നടൻ പ്രേംകുമാർ

പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഹ്രസ്വ സിനിമ പ്രവർത്തകർക്കുള്ള ഉപഹാരം മേയർ ബീന ഫിലിപ്പ് സംവിധായകൻ ബൈജുനാഥ് ചേകവർക്ക് സമ്മാനിക്കുന്നു.

കോഴിക്കോട് - സാഹിത്യത്തിൽ ചെറുകഥകളെപ്പോലെയാണ് ദൃശ്യമാധ്യമ രംഗത്ത് ഷോർട്ട് ഫിലിമുകളെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ സമയം കൊണ്ട് വലിയ അനുഭവങ്ങളാണ് ഹ്രസ്വ സിനിമകൾ നൽകുക. മുഴുനീള സിനിമകളെ കവച്ചുവെക്കുന്ന ചെറിയ സിനിമകൾ ലോകത്തിന്റെ പല ഭാഗത്തും ധാരാളമായി ഉണ്ടായിട്ടുണ്ട്.
ഹൃദയങ്ങളുമായി സംവേദനം ചെയ്യുന്നതാകണം സിനിമ. ഹൃദയങ്ങളെ സ്പർശിക്കുന്നതാകണം നല്ല സിനിമകളെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികളും രക്തസാക്ഷികളും ഒരു ആദരവും കിട്ടാതെ മരിച്ചു പോയ നാട്ടിൽ കുറച്ച് സിനിമയിൽ അഭിനയിച്ചുവെന്നതുകൊണ്ട് തന്നെ ആദരിക്കുവാൻ പലരും തയാറാകുമ്പോൾ താൻ സ്‌നേഹപൂർവം ഒഴിഞ്ഞു മാറുകയാണെന്ന് തന്നെ സംഘാടകർ പൊന്നാടയണിയിക്കുവാൻ ശ്രമിച്ചപ്പോൾ അത് കൈകൊണ്ട് ഏറ്റുവാങ്ങി പ്രേംകുമാർ പറഞ്ഞു.
കേരള സംസ്ഥാന  ചലച്ചിത്ര അക്കാദമി അവതരിപ്പിച്ച ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന്റെ പ്രദർശനവും നടന്നു.
മേയർ ബീന ഫിലിപ്പ്, പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി കൺവീനർ എ.വി. ഫർദിസ്, സംവിധായകൻ ബൈജുരാജ് ചേകവർ എന്നിവർ സംസാരിച്ചു. സംവിധായകനടക്കം എല്ലാ അണിയറ പ്രവർത്തകർക്കുമുള്ള ഉപഹാരങ്ങൾ സംവിധായകരായ ഷാജൂൺ കാര്യാൽ, ബിപിൻ  പ്രഭാകർ , പി.കെ. ബാബുരാജ്, സജിത്ത് കുമാർ പല്ലവി, പി. സി ഷൈജു എന്നിവർ വിതരണം ചെയ്തു.
 

Latest News