തിരുവനന്തപുരം- തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപിക്കാര്‍ മാത്രമേ അംഗീകരിക്കൂയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ് പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ താങ്ങുവില കിലോഗ്രാമിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന െ്രെകസ്തവ സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമല്ല. െ്രെകസ്തവര്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സര്‍ക്കാരാണ് ബിജെപിയുടേത്. 79 െ്രെകസ്തവ സംഘടനകള്‍ സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ചു. 598 അതിക്രമങ്ങളെ സംബന്ധിച്ച് രേഖാമൂലം പരാതി കൊടുത്തു. അതെല്ലാം റബറിന്റെ വിലയുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചാല്‍ മാറുമെന്ന് കരുതാനാകില്ല.
െ്രെകസ്തവ ന്യൂനപക്ഷത്തിനാകെ ഈ നിലപാടാണ് എന്ന വാദത്തോട് യോജിപ്പില്ല. അങ്ങനെ അഭിപ്രായമുള്ളവരുണ്ട്, അങ്ങനയെ അതിനെ കാണേണ്ടതുള്ളൂ. അതെല്ലാം ന്യൂനപക്ഷത്തിന്റെ മുഴുവന്‍ സമീപനമാണ് എന്നു കരുതാനാകില്ല. ഇതെല്ലാം രാഷ്ട്രീയമാക്കി ബിജെപിക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നതുപോലെ പഴുതുണ്ടാക്കി കൊടുക്കലാണെങ്കില്‍ അതു സാധിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബിഷപ് അങ്ങനെ ശ്രമിക്കുന്നു എന്നു പറയുകയല്ലെന്നും അതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബര്‍ വിലയിടിവിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
റബര്‍ താങ്ങുവില കിലോഗ്രാമിനു 300 രൂപയാക്കിയാല്‍ ബിജെപിക്കു മലയോര കര്‍ഷകര്‍ പിന്തുണ നല്‍കുമെന്നായിരുന്നു തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. മലയോര കര്‍ഷകരെ ബിജെപി സഹായിച്ചാലും എല്‍ഡിഎഫ് സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. ഇതു കത്തോലിക്കാ സഭയുടെ നിലപാടല്ലെന്നും മലയോര കര്‍ഷകരുടെ നിലപാടാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഒന്‍പത് സംസ്ഥാനങ്ങളില്‍ സില്‍വര്‍ലൈന് അനുമതി നല്‍കിയെങ്കിലും കേരളത്തിന് അനുമതി നല്‍കിയില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിയമസഭയെ സംഘര്‍ഷത്തിലേക്ക് നീക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ പ്രതിപക്ഷം അതിക്രമം നടത്തി. പ്രതിപക്ഷത്തിന്റെ ആശയദാരിദ്യമാണ് ഈ നീക്കങ്ങളില്‍ പ്രതിഫലിക്കുന്നത്. ജനാധിപത്യരീതിയിലാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. സ്പീക്കറിന് നിസ്സഹായ അവസ്ഥയില്ലെന്നും ശരിയായ രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ ചോദ്യത്തിനു മറുപടി നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)