Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം :  പെരിന്തല്‍മണ്ണയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച്  എം ഇ എസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി മരിച്ചു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹപാഠിക്ക് പരിക്കേറ്റു. ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി  അല്‍ഫോന്‍സ(22)യാണ് മരിച്ചത്. സഹയാത്രികന്‍  തൃശൂര്‍ വന്നുക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ന് (തിങ്കള്‍) രാവിലെ ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐ ടി സിക്ക് സമീപമാണ് അപകടമുണ്ടായത്.

 

 

Latest News