കൊച്ചി- കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തു. സിപിഎം കൗണ്‍സിലറുടെ പരാതി പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് സുധാകരനെതിരെ കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് കേസ്.ഉപരോധത്തിന് മുന്നോടിയായുള്ള സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതി നല്‍കിയിരുന്നു.