കൊച്ചി : കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ തന്റെ വിചാരണ തുറന്ന കോടതിയില്‍ നടത്തണമെന്ന കേസിലെ മുഖ്യപ്രതി ജോളിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ബലാത്സംഗക്കേസുകളിലോ, തീവ്രവാദക്കേസുകളിലോ ആണ് സാധാരണയായി രഹസ്യ വിചാരണ നടക്കാറുള്ളതെന്നും തന്റെ കാര്യത്തില്‍ കൊലപാതകക്കേസായതിനാല്‍ പരസ്യവിചാരണ വേണമെന്നുമായിരുന്നു ജോളിയുടെ നിലപാട്. എന്നാല്‍ സാക്ഷികളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് രഹസ്യ വിചാരണ നടക്കുന്നതെന്നും ഭയം കൂടാതെ സാക്ഷികള്‍ക്ക് കോടതിയിലെത്താന്‍ സാഹചര്യമുണ്ടാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജോളിയുടെ ഹര്‍ജി തള്ളുകയായിരുന്നു.